05:16am 11 November 2026
NEWS
സ്കൂളുകളിലേക്ക് പുതിയ സമക്രമം സർക്കാരിനോട് നിർദ്ദേശിച്ച് സമസ്ത
16/07/2025  12:16 PM IST
nila
 സ്കൂളുകളിലേക്ക് പുതിയ സമക്രമം സർക്കാരിനോട് നിർദ്ദേശിച്ച് സമസ്ത

സംസ്ഥാനത്തെ സ്കൂളികളിലേക്ക് പുതിയ സമയക്രമം നിർദ്ദേശിച്ച് സമസ്ത. നിലവിൽ സർക്കാർ നടപ്പാക്കിയ രാവിലെയും വൈകിട്ടും അധികം പതിനഞ്ച് മിനിറ്റ് ക്ലാസ് എന്ന രീതി അം​ഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് സമസ്ത. ഇതിനു പകരം വൈകുന്നേരം അരമണിക്കൂർ അധികം പഠനസമയം എന്ന നിർദ്ദേശമാണ് സമസ്ത മുന്നോട്ട് വെക്കുന്നത്. ഓണം- ക്രിസ്മസ് - മധ്യവേനൽ അവധി ദിനങ്ങൾ കുറച്ചും സ്കൂളുകളിലെ പ്രവർത്തിദിനങ്ങൾ വർധിപ്പിക്കാമെന്നും സമസ്ത ചൂണ്ടിക്കാട്ടുന്നു.  വിദ്യാഭ്യാസ മന്ത്രിയുമായുള്ള ചർച്ചയിൽ ഈ നിർദ്ദേശങ്ങളാകും സമസ്ത മുന്നോട്ട് വെക്കുക എന്നാണ് റിപ്പോർട്ട്. 

ഇന്നലെ ചേർന്ന സമസ്ത ഏകോപന സമിതിയിലാണ് സംസ്ഥാനത്തെ സ്കൂളുകളിൽ പുതിയ സമയക്രമം നിർദ്ദേശിക്കാൻ തീരുമാനമായത്. യോ​ഗത്തിൽ വന്ന നിർദ്ദേശങ്ങളാകും സമസ്ത വിദ്യാഭ്യാസ മന്ത്രിയുമായുള്ള ചർച്ചയിൽ മുന്നോട്ടുവെക്കുക. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ജിഫ്രി മുത്തുക്കോയ തങ്ങളെ നേരിട്ട് വിളിച്ചാണ് ചർച്ചക്ക് ക്ഷണിച്ചിരിക്കുന്നത്. എങ്കിലും തീരുമാനത്തിൽ മാറ്റമുണ്ടാകില്ലെന്നും തീരുമാനം അവരെ ബോധ്യപ്പെടുത്താൻ വേണ്ടിയാണ് ചർച്ചയെന്നും മന്ത്രി പറഞ്ഞു.

എന്നാൽ സമയമാറ്റവുമായി ഒരു നിലക്കും യോജിച്ചുപോകാൻ സാധിക്കില്ല എന്നതാണ് സമസ്തയുടെ നിലപാട്. 12 ലക്ഷത്തോളം വിദ്യാർത്ഥികൾ സമസ്തയുടെ മദ്രസകളിൽ മാത്രമായി പഠിക്കുന്നുണ്ട്. അത്രയും കുട്ടികളുടെ പഠനത്തെ ബാധിക്കുന്ന ഒരു വിഷയത്തിൽ നിന്ന് പിന്നോട്ടില്ല എന്ന നിലപാടിൽ തന്നെയാണ് സമസ്ത.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img